തെരുവുനായയുടെ ആക്രമണം; അഞ്ച് പേര്‍ക്ക് പരിക്കേറ്റു

0

ബത്തേരി കൈപ്പഞ്ചേരിയില്‍ തെരുവുനായയുടെ ആക്രമണം. വിദ്യാര്‍ത്ഥിക്കും വീട്ടമ്മയ്ക്കുമടക്കം അഞ്ചു പേര്‍ക്ക് കടിയേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കൈപ്പഞ്ചേരിയില്‍ തെരുവുനായ ആക്രമണം ഉണ്ടായത്. ആദ്യം കരാര്‍ ജോലിയുടെ ഭാഗമായി കൈപ്പഞ്ചേരിയില്‍ എത്തിയ തൃശ്ശൂര്‍ സ്വദേശി മോഹനന്‍(45)നെ ആണ് തെരുവുനായ ആക്രമിച്ചത്. തെരുവുനായയുടെ ആക്രമണത്തില്‍ ഇദ്ദേഹത്തിന് വയറിനുമുകളില്‍ കടിയേറ്റു. പിന്നീട് വടക്കനാട് സ്വദേശി ഡനില്‍ മാത്യു(17), കൈപ്പഞ്ചേരി സ്വദേശി മുഹ്സിന്‍(22), സിമിരിയ(30) മൈതാനിക്കുന്ന സ്വദേശിയും വിദ്യാര്‍ത്ഥിയുമായ അമല്‍ശിവ(12)എന്നിവര്‍ക്കണ് കടിയേറ്റത്. ഇവര്‍ ബത്തേരി താലൂക്ക് ആശുപത്രയില്‍ ചികില്‍സതേടി. അടുത്തകാലത്തായി കൈപ്പഞ്ചേരി ഭാഗത്ത് തെരുവുനായക്കളുടെ ശല്യം വര്‍ദ്ധിച്ചതായും ഇതിനൊരു പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!