വയനാടിന് പരിഗണന നല്‍കിയത് ഇടതുപക്ഷം: മന്ത്രി കെ.കെ.ശൈലജ
മാനന്തവാടി: വയനാടിന്റെ വികസനത്തിന് മുഖ്യമായ പരിഗണന ലഭിച്ചത് ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ ഭരണത്തിലിരിക്കുന്ന സമയങ്ങളിലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. വയനാടിന്റെ വികസന സാധ്യതകള്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വയനാടിന്റെ വികസനത്തിന് ആരോഗ്യമേഖലയില്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കിയെന്നും വയനാട് മെഡിക്കല്‍ കോളേജിന്റെ സ്ഥലമെടുപ്പിനുള്ള നടപടി പുരോഗമിക്കുയാണെന്നും ജില്ലയില്‍ കാത്ത് ലാബ് ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്ന് വരികയാണ്. റെയില്‍വേ, രാത്രികാലയാത്ര നിരോധനം ടൂറിസം മേഖലയില്‍ ഉള്‍പ്പെടെ ഇടപ്പെടലുകള്‍ നടത്തുന്നതിന് ഇടതുപക്ഷ സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ട്. വയനാടിന്റെ വികസനത്തിന് ഇടതുപക്ഷം വിജയിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് വന്ന് വാഗ്ദനങ്ങള്‍ നല്‍കി പോകുന്ന സമീപനം ഇടതു പക്ഷത്തിനില്ലന്നും വയനാട് ജില്ലയിലെ കാര്‍ഷിക മേഖയിലെ തകര്‍ച്ച പരിഹരിക്കുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണ്. സെമിനാറില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങള്‍ തെരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാര്‍ പരിഗണിക്കുമെന്നും ഇടതുപക്ഷ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഒപ്പമാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി അധ്യക്ഷത വഹിച്ചു. സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ കെ.വി.മോഹനന്‍, മാനന്തവാടി മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ പി.വി.സഹദേവന്‍, സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എ.എന്‍.പ്രഭാകരന്‍, പി.കെ.സുരേഷ്, എം.പി.അനില്‍, ഡോ. ഗോകുല്‍ദേവ്, ഡോ. ടി.വി. സുരേന്ദ്രന്‍, നഗരസഭ ചെയര്‍മാന്‍ വി.ആര്‍ പ്രവിജ്, വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭരാജന്‍, പി.വി.പത്മനഭന്‍, കെ.എം. വര്‍ക്കി മാസ്റ്റര്‍, ഇ.ജെ.ബാബു, ജസ്റ്റിന്‍ബേബി, ടി.പി. ഷെബീറലി, എം.ജെ പോള്‍, സുബൈര്‍ കടന്നേളി, കെ.പി.ശശികുമാര്‍, എ പി.കുര്യക്കോസ്, സലിംകുമാര്‍, പ്രതിഭശശി എന്നിവര്‍ സംസാരിച്ചു.