കഞ്ചാവുമായി യുവാവ് പിടിയില്‍

0

ബത്തേരി : കാസര്‍ഗോഡ് അടുര്‍ മുള്ളേരിയ വീട്ടില്‍ അസൈനാര്‍ (26)നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും 1 കിലോ 350 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇന്ന് വൈകിട്ട് 4 മണിയോടെ ബത്തേരി കെ.എസ്.ആര്‍.ടി.സി ഗ്യാരേജ് പരിസരത്തു നിന്നുമാണ് ഇയാളെ കഞ്ചാവുമായി പിടികൂടിയത്. എസ്.ഐ ആര്‍.എന്‍.പ്രശാന്തിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ അബ്ദുള്‍കലാം, എസ്.സി.പി.ഒ മാത്യു, സി.പി.ഒമാരായ പ്രവീണ്‍, കൃഷ്ണമോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് അസൈനാറെ കഞ്ചാവുമായി പിടികൂടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!