അജ്ഞാതജീവി ആടിനെ കടിച്ചുകൊന്നു
പേരിയ ആലാറ്റില്‍ കമ്പിനികുന്നില്‍ ഏറത്തു ജോണ്‍സന്റെ ആടിനെയാണ് കഴിഞ്ഞ ദിവസം അജ്ഞാതജീവി കടിച്ചു കൊന്നത്. പുലര്‍ച്ചെ ആടുകളുടെ കരച്ചില്‍ കേട്ട് പുറത്തിറങ്ങിയപ്പോള്‍ അജ്ഞാതജീവി ഓടി പോകുന്നത് കണ്ടതായി വീട്ടുകാര്‍ പറഞ്ഞു. കൂടിന്റെ പുറത്തേക്കു തൂങ്ങി നിന്ന ആടിന്റെ കഴുത്തില്‍ ഇരുപുറവുമായി പല്ല് കയറിയതു പോലുള്ള മുറിപാടുകള്‍ കാണാനുണ്ടായിരുന്നു. പേരിയ ഫോറസ്റ്റിന്റെ 150 മീറ്റര്‍ അടുത്താണ് ജോണ്‍സന്റെ താമസം. ഫോറസ്റ്റ് അധികൃതരും മൃഗസംരക്ഷണ വകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി.