കഴിഞ്ഞ ദിവസം വൈത്തിരിയില്‍ ബൈക്കില്‍ ലോറി തട്ടി മരണമടഞ്ഞ നാലര വയസുകാരന്‍ റാസി മുഹമ്മദ് ഹംസയ്ക്ക് നാട് വിട നല്‍കി. വൈത്തിരി മദ്രസയിലെ പൊതു ദര്‍ശനത്തിന് ശേഷം ദൗതിക ശരീരം വൈത്തിരി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. 100 കണക്കിന് ആളുകളാണ് റാസിമോനെ അവസാനമായി ഒരു നോക്കു കാണാന്‍ എത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് സ്‌കൂള്‍ വിട്ട് പിതൃസഹോദരന്റെ ബൈക്കില്‍ വീട്ടിലേക്ക് പോകും വഴിയാണ് ദേശീയ പാതയില്‍ അപകടമുണ്ടായത്. ചേലോട് എച്ച്.ഐ.എം.യു.പി സ്‌കൂള്‍ എല്‍.കെ.ജി വിദ്യാര്‍ത്ഥിയായിരുന്നു. പുല്ലത്ത് റാഫിയുടെയും തസ്റുബയുടെയും മകനാണ്.