വൈഖരീ സംഗീതോത്സവം മാര്‍ച്ച് 29ന്
മാനന്തവാടി: 2015 മുതല്‍ പയിങ്ങാട്ടിരി ശ്രീ രാജേശ്വരി ക്ഷേത്രത്തില്‍ ക്ഷേത്ര ഭക്തജന സമിതി നടത്തി വരുന്ന സംഗീതോത്സവം ഈ വര്‍ഷം മുതല്‍ വൈഖരീ സംഗീതോത്സവം എന്ന പേരില്‍ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പയിങ്ങാട്ടിരി ഗ്രാമത്തില്‍ നിന്നും ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നും എത്തി നിരവധി പേര്‍ സംഗീതം അഭ്യസിച്ചിരുന്നു. ഇതിന്റെ സ്മരണാര്‍ത്ഥം വൈഖരി സംഗീതോത്സവം ജില്ലയുടെ സംഗീതോത്സവമായി മാറ്റാനുള്ള ശ്രമത്തിലാണ്. മാര്‍ച്ച് 29 ന് വൈകുന്നേരം 7 മണിക്ക് പ്രശസ്ത സംഗീതജ്ഞനും തൃപ്പുണിത്തറ ആര്‍.എല്‍ വി സംഗീത കോളേജ് പ്രിന്‍സിപ്പാളുമായിരുന്ന കോട്ടയം താമരക്കാട് ഗോവിന്ദന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. പ്രശസ്ത സംഗീതജ്ഞര്‍ പങ്കെടുക്കും, സംഗീതോത്സവത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി അപേക്ഷ സമര്‍പ്പിച്ച് പേര് രജിസ്റ്റര്‍ ചെയ്യണമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ എം.എസ് ശിവരാജന്‍, എ.എന്‍ പരമേശ്വരന്‍, പി.പി ശരവണന്‍, ഗോപാലകൃഷ്ണന്‍ പുറക്കാടി എന്നിവര്‍ പങ്കെടുത്തു.