ത്രീമാന ചിത്രങ്ങളിലൂടെ വിസ്മയം തീര്‍ത്ത് ജിജി ജോസഫ്
മാനന്തവാടി: ത്രീമാന ചിത്രങ്ങളില്‍ വേറിട്ട മാതൃക സൃഷ്ടിച്ച് ശ്രദ്ധേയനാകുകയാണ് തൃശ്ശിലേരി സ്വദേശിയായ ജിജി ജോസഫ്. റോഡുകളിലെ സീബ്രാ ലൈനുകള്‍ ത്രീമാന ചിത്രങ്ങളാക്കുന്നു എന്ന വാര്‍ത്തയെ തുടര്‍ന്നാണ് പെയിന്റിംഗ് തൊഴിലാളി കൂടിയായ ജിജി ഈ രംഗത്തെത്തിയത്. തേങ്ങമുറി, പേസ്റ്റ് ട്യുബ് തുടങ്ങിയവയില്‍ ഫൈബര്‍ കാസല്‍, പെന്‍സില്‍, കളര്‍ പെന്‍സില്‍, വിവിധ നിറത്തിലുള്ള സ്‌ക്കെച്ച് പേനകള്‍ എന്നിവ ഉപയോഗിച്ചാണ് ചിത്രങ്ങള്‍ വരക്കുന്നത്. രണ്ട് മാസത്തിനിടെ 37 ഓളം ചിത്രങ്ങള്‍ വരച്ച് കഴിഞ്ഞു. പെയിന്റിംഗ് ജോലി കഴിഞ്ഞ് ഒഴിവ് വരുന്ന സമയങ്ങളിലാണ് ചിത്രങ്ങള്‍ വരക്കുന്നത്. ഇളയ മകന്‍ തൃശ്ശിലേരി ജി.വി.എച്ച്.എസ്.എസ്സിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി അലനും ചിത്രകാരന്‍ കൂടിയാണ്. ഭാര്യ ബിന്‍സിയും മകന്‍ അബിനും ജിജിക്ക് പൂര്‍ണ്ണ പിന്തുണയുമായി കൂടെയുണ്ട്.