കല്‍പ്പറ്റ: രാജ്യത്തിന്റെ സമ്പത്ത്ഘടന നിയന്ത്രിക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുന്ന പ്രവാസികളോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീതിനിഷേധം അവസാനിപ്പിക്കണമെന്ന് എം.എല്‍.എ സി.കെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് തീറെഴുതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നിലപാട് പുന: പരിശോധിക്കണം. പ്രവാസി സമൂഹത്തിന് മുഖ്യ പരിഗണന നല്‍കി കേരളത്തിലെ ഇടത് സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ അവരൂടെ സാമാന്യ ആവശ്യങ്ങള്‍ക്കെതിരെ മുഖം തിരിഞ്ഞ് നില്‍ക്കുന്ന പ്രതിഷേധാര്‍ഹമായ നിലപാടാണ് കേന്ദ്രം സ്വീകരിച്ച് പോരുന്നത്. ഇടത്പക്ഷവും, കേരള പ്രവാസി സംഘവും കാലാകാലങ്ങളായി ആവശ്യപ്പെട്ട് പോരുന്ന സമഗ്ര കുടിയേറ്റ നിയമം നടപ്പിലാക്കുവാന്‍ കേന്ദ്രം തയ്യാറാവണം. കേന്ദ്ര സര്‍ക്കാരിന്റെ പ്രവാസി വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം ബി.എസ്.എന്‍.എല്‍ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാരിന്റെ പ്രവാസി ദ്രോഹ നിലപാടുകള്‍ക്കെതിരെയുള്ള പ്രതിഷേധമായിരിക്കും ഈ വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേരള പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് എം.സി അബു പറഞ്ഞു. ജില്ലാ പ്രസിഡണ്ട് കെ.ടി അലി അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി കെ.കെ നാണു, വൈസ് പ്രസിഡണ്ട് അയൂബ് കടല്‍മാട്, ജില്ലാ ജോയിന്റ് സെക്രട്ടറി സരുണ്‍ മാണി എന്നിവര്‍ സംസാരിച്ചു. മുനിസിപ്പല്‍ ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ചില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന നൂറ് കണക്കിന് പ്രവാസികള്‍ പങ്കെടുത്തു.