എസ്.എസ്.എല്‍.സി. പരീക്ഷകള്‍ക്ക് നാളെ തുടക്കം; ജില്ലയില്‍ ഇത്തവണ 12149 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതും

0

ബത്തേരി: നാളെ ആരംഭിക്കുന്ന എസ്.എസ്.എല്‍.സി.പരീക്ഷയില്‍ ഇത്തവണ ജില്ലയില്‍ 12149 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. 6108 ആണ്‍കുട്ടികളും 6041 പെണ്‍കുട്ടികളുമാണ് പരീക്ഷയെഴുതുന്നത്. നാളെ ഉച്ചയ്ക്കു ശേഷമാണ് പരീക്ഷ ആരംഭിക്കുന്നത്. ഈ മാസം 28ന് പരീക്ഷ അവസാനിക്കും. ജില്ലയിലെ ഗവണ്‍മെന്റ് സ്‌കൂളുകളില്‍ നിന്നും 6967 ഉം, എയിഡഡ് സ്‌കൂളുകളില്‍ നിന്നായി 4753 ഉം അണ്‍ എയിഡഡ് സകൂളുകളില്‍ നിന്നായി 226 വിദ്യാര്‍ത്ഥികളുമാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 41 വിദ്യാര്‍ത്ഥികള്‍ കൂടുതലായി പരീക്ഷ എഴുതുന്നുണ്ട്. പരീക്ഷ എഴുതുന്ന 12149 വിദ്യാര്‍ത്ഥികളില്‍ 2561 പേര്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ട കുട്ടികളും, 584 വിദ്യാര്‍ത്ഥികള്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളവരുമാണ്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിദ്യര്‍ത്ഥികളെ പരീക്ഷക്കിരുത്തുന്നത് മീനങ്ങാടി ഗവ. ഹൈസ്കൂളാണ്. 224 ആണ്‍കുട്ടികളും 181 പെണ്‍കുട്ടികളുമുള്‍പ്പടെ 405 വിദ്യാര്‍ത്ഥികളാണ് ഇവിടെ നിന്നും എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്. ഏഴ് ആണ്‍കുട്ടികളും 14 പെണ്‍കുട്ടികളുമുള്‍പ്പടെ 21 പേര്‍ പരീക്ഷ എഴുതുന്നത്. തൃക്കൈപ്പറ്റ ഗവ.ഹൈസകൂളാണ് ഏറ്റവും കുറവ് കുട്ടികളെ പരീക്ഷക്കിരുത്തുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!