കൊച്ചുമക്കളുടെ സ്‌നേഹാദരവ്

0

പുല്‍പ്പള്ളി: പാടിച്ചിറ ശ്രീനാരായണ വിദ്യനികേതന്‍ ഇംഗ്ലീഷ് മീഡിയം സ്‌കുളില്‍ നടന്ന മുത്തശ്ശി മുത്തശ്ശന്‍ കൂട്ടായ്മ സ്‌നേഹാമൃതം’ മുത്തശ്ശി മുത്തശന്‍ മാര്‍ക്കും വേറിട്ട അനുഭവമായി വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളുടെ മുത്തശ്ശിമാരെയും മുത്തശ്ശന്‍മാരെയുമാണ് സംഗമത്തിന്റെ ഭാഗമായി ആദരിച്ചത്. രക്ഷിതാക്കള്‍ക്ക് കൊച്ചുമക്കളുടെ സ്‌നേഹാദരവ് പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന സംഗമം ജില്ലാ പഞ്ചായത്ത് അംഗം വര്‍ഗീസ് മുരിയന്‍ കാവില്‍ ഉദ്ഘാടനം ചെയ്തു. മുരളീധരന്‍ അധ്യക്ഷത വഹിച്ചു ഷാജി പി.എ, വിക്രമന്‍ എസ് നായര്‍ എന്നിവര്‍ സംസാരിച്ചു. ആഘോഷത്തിന്റെ ഭാഗമായി സഹസ്രനാമാര്‍ച്ചന, സൗഹൃദസദസ് എന്നിവയും നടന്നു.

Leave A Reply

Your email address will not be published.

error: Content is protected !!