കൊമ്പനെ പിടികൂടും

0

ബത്തേരി: വടക്കനാട് കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാനുള്ള വനംവകുപ്പിന്റെ ശ്രമം തുടരുന്നു. സൗത്ത് വയനാട് വനം ഡിവിഷനിലുള്ള മൂടക്കൊല്ലി വനമേഖലയിലാണ് ദൗത്യസംഘമുള്ളത്. ഇന്ന് പുലര്‍ച്ചെ മൂന്നര മണിയോടെയാണ് സി.സി.എഫ് അഞ്ചന്‍ കുമാറിന്റെ നേതൃത്വത്തില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡ് എന്‍.ടി സാജന്‍, ഫ്‌ളയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒ ധനേഷ് കുമാര്‍, ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ.അരുണ്‍ സഖറിയ, എ.സി.എഫ് അജിത് കെ രാമന്‍ എന്നിവരടങ്ങുന്ന സംഘം വടക്കനാട് കൊമ്പനെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചത്. മുത്തങ്ങ ആന ക്യാമ്പിലെ നീലകണ്ഠന്‍, പ്രമുഖ, സൂര്യന്‍, എന്നീ കുങ്കിയനകളെ ഉപയോഗിച്ചാണ് കൊമ്പനെ കുടുക്കാന്‍ ശ്രമം നടക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!