ബത്തേരി: ജനതാദള്‍ എസില്‍ നിന്ന് രാജി വെച്ച് സി.പി.ഐയില്‍ ചേര്‍ന്ന ജനതാദള്‍ എസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടും, ജനറല്‍ സെക്രട്ടറിയും, നാഷണല്‍ കമ്മിറ്റി അംഗവുമായിരുന്ന പി.എം ജോയിയെ അഖിലേന്ത്യ കിസാന്‍ സഭ സംസ്ഥാന വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്തു. ഈ കഴിഞ്ഞ ഡിസംബര്‍ മാസം അവസാനവാരം നിരവധി പ്രവര്‍ത്തകരോടൊപ്പം സുല്‍ത്താന്‍ ബത്തേരിയില്‍ വെച്ച് സി.പി.ഐയില്‍ ചേരുകയാണുണ്ടായത്. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, വയനാട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വയനാട് ഉള്‍പ്പടെ കാര്‍ഷിക മേഖലയില്‍ ശക്തമായ സാന്നിധ്യമായ കാര്‍ഷികപുരോഗമന സമിതിയുടെ സംസ്ഥാന ചെയര്‍മാന്‍ കൂടിയാണ് പി.എം ജോയി.
Sign in
Sign in
Recover your password.
A password will be e-mailed to you.