കബഡി ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു
വെള്ളമുണ്ട: നെഹ്റു യുവകേന്ദ്ര വയനാടിന്റെ മാനന്തവാടി ബ്ലോക്ക് തല സ്പോര്‍ട്സ്് മീറ്റിന്റെ ഭാഗമായി കിണറ്റിങ്കല്‍ സിറ്റിസണ്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കബഡി ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. ടൂര്‍ണ്ണമെന്റില്‍ സിറ്റിസണ്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് ജേതാക്കളായി. നിരവില്‍പുഴ കെ.പി. കൃഷ്ണന്‍ നായര്‍ സ്മാരക ലൈബ്രറി രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികള്‍ക്കുള്ള ട്രോഫികള്‍ ജലീല്‍, അലി എന്നിവര്‍ വിതരണം ചെയ്തു.