കെയര്‍ഹോം ഭവന പദ്ധതി വീടിന്റെ തക്കോല്‍ കൈമാറി

0

പ്രളയ ബാധിതര്‍ക്ക് സഹയാവുമായി സഹകരണ വകുപ്പ് നിര്‍മ്മിക്കുന്ന കെയര്‍ഹോം ഭവന പദ്ധതിയിലുള്‍പ്പെടുത്തി തരുവണ സര്‍വ്വീസ് സഹകരണ ബാങ്ക് നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറി. വെള്ളമുണ്ട എട്ടനാലില്‍ പ്രളയത്തില്‍ വീട് തകര്‍ന്ന കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ചിലവിലാണ് പുതിയ വീട് നിര്‍മ്മിച്ചു നല്‍കിയത്. തരുവണ സര്‍വ്വീസ് സഹകരണ ബാങ്ക് നിര്‍മ്മിക്കുന്ന മൂന്ന് വീടുകളില്‍ ആദ്യത്ത വീടിന്റെ പ്രവൃത്തിയാണ് മൂന്ന് മാസം കൊണ്ട് പൂര്‍ത്തിയാക്കി കുടുംബത്തിന് കൈമാറിയത്. ചടങ്ങില്‍ ബാങ്ക് പ്രസിഡണ്ട് സി അഷ്റഫ് അധ്യക്ഷത വഹിച്ചു.സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ എ.റഹീം താക്കോല്‍ കൈമാറി. പഞ്ചായത് വൈസ് പ്രസിഡണ്ട് ആന്‍ഡ്രൂസ് ജോസഫ്, സക്കീന കുടുവ, ആത്തിക്കാബായി, മഗലശ്ശേരി മാധവന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!