മംഗലശ്ശേരി മാധവന്‍ മാസ്റ്ററെ അനുമോദിച്ചു

0

മികച്ച ഗ്രന്ഥശാലാ പ്രവര്‍ത്തനത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ മംഗലശ്ശേരി മാധവന്‍ മാസ്റ്ററെ തരുവണ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡും ജീവനക്കാരും ചേര്‍ന്ന് അനുമോദിച്ചു. ബാങ്കിന്റെ മുന്‍ പ്രസിഡണ്ടും ദീര്‍ഘ കാലം ഡയറക്ടറുമായിട്ടുള്ള മാധവന്‍ മാസ്റ്റര്‍ നിലവിലെ ഡയറക്ടര്‍ ബോര്‍ഡിലും അംഗമാണ്. ബാങ്ക് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രസിഡണ്ട് സി അഷ്റഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേശ്വരി, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സജി, ഫാത്തിമ, ജീവനക്കാരായ റഫീഖ്, പടയന്‍ മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!