മികച്ച കര്‍ഷകനുള്ള അവാര്‍ഡ് ചെറുവയല്‍ രാമന് സമ്മാനിച്ചു
കാര്‍ഷിക പുരോഗമന സമിതി ഏര്‍പ്പെടുത്തിയ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ ചെറുവയല്‍ രാമന് സമ്മാനിച്ചു. പതിനൊന്നായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. പരമ്പരാഗത നെല്‍വിത്ത് സംരക്ഷകനും അതില്‍പരം വിദേശ രാജ്യങ്ങളില്‍ കാര്‍ഷിക സെമിനാറുകളില്‍ പങ്കെടുത്ത് മികവ് തെളിയിച്ച ചെറുവയല്‍ രാമന്‍ സംസ്ഥാനത്തെ മാതൃകാ പുരുഷനാണെന്ന് കളക്ടര്‍ പറഞ്ഞു. നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ചെറുവയല്‍ രാമന് കര്‍ഷകശ്രീ അവാര്‍ഡ് നല്‍കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകണമെന്ന് ചടങ്ങില്‍ അധ്യക്ഷ വഹിച്ച സമിതി ചെയര്‍മാന്‍ പി.എം ജോയി പറഞ്ഞു. ചെറുവയല്‍ രാമനെ കൂടാതെ ഏച്ചോം ഗോപി,ബിച്ചാരത്ത് കുഞ്ഞിരാമന്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.