കേബിള്‍ ടി.വി പ്രതിസന്ധികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും ഒ.ആര്‍.കേളു എം.എല്‍.എ
മാനന്തവാടി കേബിള്‍ ടി.വി.മേഖലയിലെ പ്രതിസന്ധികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഒ.ആര്‍.കേളു എം.എല്‍.എ. കേബിള്‍ ടി.വി.ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ മാനന്തവാടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുത്തകകള്‍ക്കെതിരെയുള്ള സമരം ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഒ.ആര്‍.കേളു പറഞ്ഞു. കേബിള്‍ ടി.വി.രംഗം പ്രതിസന്ധിയുടെ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്, കുത്തക കോര്‍പ്പറേറ്റുകളുടെ കടന്നുകയറ്റം ദുരിതമനുഭവിക്കുന്നത് ചെറുകിട കേബിള്‍ ടി.വി.ഓപ്പറേറ്റര്‍മാരാണ് വൈദ്യുതി പോസ്റ്റിന് ഇപ്പോള്‍ 400 രൂപയാണ് നല്‍കേണ്ടത് അത് ഭീമമായ തുകയാണ് ഇക്കാര്യം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പ്രശ്ന പരിഹാരം ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും എം.എല്‍.എ പറഞ്ഞു. കേബിള്‍ ടി.വി.ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് അബ്ദുള്‍ അസീസ് അധ്യക്ഷനായിരുന്നു. കെ.എസ്.ഇ.ബിയുടെ കോര്‍പ്പറേറ്റ് പ്രീണനം അവസാനിപ്പിക്കണമെന്നും പ്രദേശിക കേബിള്‍ ടി വി ഓപ്പറേറ്റര്‍മാരെ അന്യായമായി ദ്രോഹിക്കുന്ന കെ എസ് ഇ ബിയുടെ നിലപാട് തിരുത്തണമെന്നും ജില്ലാ കണ്‍വെന്‍ഷന്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ വി.ആര്‍.പ്രവീജ്, നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കടവത്ത് മുഹമ്മദ്, സി.ഒ.എ. സംസ്ഥാന സെക്രട്ടറി സജീവ് കുമാര്‍, സി.ഒ.എ സംസ്ഥാന കമ്മിറ്റി അംഗം കെ.ഗോവിന്ദന്‍, എം.മന്‍സൂര്‍, വിജിത്ത് വെള്ളമുണ്ട, ബിജു ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. അഷറഫ് പൂക്കയില്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.