കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഇന്റര്‍ ബിഎഡ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് മാര്‍ച്ച് 9 ന്

0

മാനന്തവാടി: കണ്ണൂര്‍ സര്‍വ്വകലാശാല ഇന്റര്‍ ബിഎഡ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് മാര്‍ച്ച് 9 ന് മാനന്തവാടി മേരിമാതാ കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സര്‍വ്വകലാശാല മാനന്തവാടി ക്യാമ്പസ് ഡയറക്ടര്‍ ഡോ.പി.കെ.പ്രസാദന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍ സര്‍വ്വകാലശാലക്ക് കീഴിലെ കാസറഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ നിന്നായി 13 ഓളം പുരുഷ വനിതാ ടീമുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. യൂണിവേഴ്‌സിറ്റി ടീച്ചര്‍ എജൂക്കേഷന്‍ സെന്റര്‍ കാസര്‍ഗോഡ്, സൈനമ്പ് മെമ്മോറിയല്‍ ബിഎഡ് കോളേജ് ചെര്‍ക്കള, പി.കെ.എം മടമ്പം, കേയി അഞ്ചരക്കണ്ടി, മലബാര്‍ പേരാവൂര്‍, ഗവ: ബ്രണ്ണന്‍ കോളേജ് ടീച്ചര്‍ എജൂക്കേഷന്‍ തലശ്ശേരി, യൂണിവേഴ്‌സിറ്റി ടീച്ചര്‍ എജൂക്കേഷന്‍ സെന്റര്‍ മാനന്തവാടി എന്നീ ടീമുകളാണ് പ്രഥമ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. അദ്യമായിട്ടാണ് സര്‍വ്വകലാശാല തലത്തില്‍ഇന്റര്‍ ബിഎഡ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം 9 ന് രാവിലെ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം കെ.റഫീഖ് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നടക്കുന്ന സമാപന ചടങ്ങില്‍ മേരിമാതാ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.വി.സാവിയോ ജെയിംസ് വിജയികള്‍ക്ക് ട്രോഫികളും മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ കോഴ്സ് ഡയറക്ടര്‍ എ.സജിത്ത്, കോര്‍ഡിനേറ്റര്‍ ജിസ ഫ്രാന്‍സിസ്, സി.എച്ച് ഗണേഷ്‌കുമാര്‍, എം.ബി ശരത്കുമാര്‍, വി.അഷ്‌കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!