സി.ഒ.എ 12-ാമത് ജില്ലാ കണ്‍വെന്‍ഷന് മാനന്തവാടിയില്‍ തുടക്കം
കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ 12-ാമത് ജില്ലാ കണ്‍വെന്‍ഷന് മാനന്തവാടിയില്‍ തുടക്കം. മാനന്തവാടി വൈറ്റ് ഫോര്‍ട്ട് ഹോട്ടലില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ സി.ഒ.എ ജില്ലാ പ്രസിഡണ്ട് അബ്ദുള്‍ അസീസ് പതാക ഉയര്‍ത്തി. ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.ഒ.എ ജില്ലാ പ്രസിഡണ്ട് അബ്ദുള്‍ അസീസ് അധ്യക്ഷ വഹിച്ചു. സി.ഒ.എ സംസ്ഥാന എക്സിക്യുട്ടീവ് മെമ്പര്‍ കെ ഗോവിന്ദന്‍ മുഖ്യ പ്രഭാഷണം നടത്തി. കേബിള്‍ ടിവി രംഗത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ പദ്ധതികളും കെ.എസ്.ഇ.ബി യുടെ പ്രതികാര നടപടികള്‍ക്കെതിരായ പ്രക്ഷോഭ സമരപരിപാടികളും കണ്‍വെന്‍ഷന്‍ ആസൂത്രണം ചെയ്യും. ഉച്ചയ്ക്ക് ശേഷം പ്രതിനിധി സമ്മേളനവും റിപ്പോര്‍ട്ട് അവതരണവും നടക്കും.