പുല്‍പ്പള്ളി: സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ചര്‍ച്ച് ബില്‍ ക്രൈസ്തവ സഭയെ തകര്‍ക്കാനുള്ള ഗൂഢശ്രമമാണ് ബില്ലിന് പിന്നിലെന്നും ഇതില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ പ്രസിഡണ്ട് പ്രൊഫസര്‍. സാജു കൊല്ലപ്പള്ളില്‍. ഇരുളം സെന്റ് സെബാസ്ത്യന്‍ ഇടവകാ സമുഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കരിദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയ്ക്കുള്ളില്‍ കടന്നു കയറി സഭയേയും വിശ്വാസത്തേയും തകര്‍ക്കാനുള്ള ഗുഢ ശ്രമങ്ങള്‍ വിശ്വാസി സമൂഹം ചെറുത്ത് തോല്‍പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കരിദിനാചരണത്തോടനുബന്ധിച്ച് നടന്ന പ്രതിഷേധ കൂട്ടായമ കത്തോലിക്കാ കോണ്‍ഗ്രസ് ഫൊറോന ഡയറക്ടര്‍ ഫാദര്‍: സോണി വടയാപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഷാജു പുല്‍പ്പറ അധ്യക്ഷത വഹിച്ചു. ഫാദര്‍: ജോജോ ഔസേപറമ്പില്‍, ഷൈജോ വാഴയല്‍, ബിജു മണ്ഡപത്തില്‍, എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഇരുളം ടൗണിലേക്ക് നടന്ന പ്രതിഷേധ റാലിയില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.