വാര്‍ഷികവും യാത്രയയപ്പും നടത്തി
മാനന്തവാടി: ഒണ്ടയങ്ങാടി സെന്റ് മാര്‍ട്ടിന്‍സ് എല്‍.പി.സ്‌കൂള്‍ 43-ാം വാര്‍ഷികവും സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഉഷാകുമാരി ടീച്ചര്‍ക്കുള്ള യാത്രയയപ്പും നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.ആര്‍.പ്രവീജ് ഉദ്ഘാടനം ചെയ്തു സ്‌കൂള്‍ മാനേജര്‍ ഫാദര്‍.തോമസ് തൈക്കുന്നുംപുറം അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭരാജന്‍ ഫോട്ടോ അനാഛാദനം നടത്തി. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ കെ. സത്യന്‍ എന്‍ഡോവ്‌മെന്റ് വിതരണം നടത്തി, കൗണ്‍സിലര്‍ ജേക്കബ് സെബാസ്റ്റ്യന്‍, ഹെഡ്മിസ്ട്രസ് ഗ്രേസി ജോര്‍ജ് കെ , സെക്രട്ടറി എ.അബ്ദുള്‍ നാസര്‍, പി.ടി.എ പ്രസിഡണ്ട് എന്‍.എ ഫൈസല്‍, തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എല്‍സമ്മ തോമസ് സമ്മാനദാനം നടത്തി.