എസ് ഡി പി ഐ വയനാട് രക്ഷാ യാത്ര സമാപിച്ചു

0

ജില്ലയോടുള്ള അധികാരികളുടെ അവഗണയില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇരുപത്തി നാലാം തീയ്യതി മുതല്‍ ജില്ലയില്‍ നടത്തിവരുന്ന വയനാട് രക്ഷായാത്രയുടെ മാനന്തവാടി മണ്ഡലം തല മേഖല പഥയാത്രകള്‍ സമാപിച്ചു. എസ് ഡി പി ഐ സംസ്ഥാന വൈസ്പ്രസിഡന്റ് എം കെ മനോജ്കുമാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വായനാട്ടുകാര്‍ക്കും ജീവിക്കണം നിലവിളികളല്ല നിരന്തര പോരാട്ടമാണ് ആവശ്യം എന്ന പ്രമേയത്തിലാണ് യാത്ര സംഘടിപ്പിച്ചത് .എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് ഹംസ വാര്യാട് അധ്യക്ഷനായിരുന്നു. വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥി ബാബുമണി കരുവാരക്കുണ്ട്,ജില്ലാ ജനറല്‍ സെക്രട്ടറി ടി നാസര്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!