വയനാടിന്റെ വികസന സ്വപ്നങ്ങള്‍ അട്ടിമറിച്ചത് ഇടത്-വലത് മുന്നണികള്‍ ;ബിജെപി ജില്ലാ പ്രസിഡന്റ് സജിശങ്കര്‍
വയനാടിന്റെ വികസന സ്വപ്നങ്ങള്‍ രാഷ്ട്രീയ താല്‍പര്യത്തിനുവേണ്ടി അട്ടിമറിച്ചത് കേരളം മാറി മാറി ഭരിച്ച ഇടത്-വലത് മുന്നണികളാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് സജിശങ്കര്‍ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ബിജെപി കാര്യകര്‍ത്തക്കളുമായി നടത്തുന്ന മെഗാസംവാദത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടുകാരുടെ ചിരകാല സ്വപ്നമായ വയനാട് മെഡിക്കല്‍കോളേജ്, രാത്രിയാത്രാ നിരോധനം,വയനാട് ബദല്‍ റോഡ് നിര്‍മ്മാണം എന്നിവയുടെ പേരിലെല്ലാം ദുഷ്പ്രചരണം നടത്തുമ്പോഴും വസ്തുതകള്‍ ബന്ധപ്പെട്ടവരെ അറിയിക്കാനോ പരിഹാരം കാണുന്നതിനോ ശ്രമിക്കാതിരുന്നത് മുന്നണികളുടെ കെടുകാര്യസ്ഥയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മാനന്തവാടി മില്‍ക്ക് സൊസൈറ്റി ഹാളില്‍ നടന്ന പരപാടിയില്‍ ബിജെപി മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് കണ്ണന്‍ കണിയാരം അധ്യക്ഷത വഹിച്ചു. വി. കെ. രാജന്‍, ഇ. പി.ശിവദാസന്‍,രജിതാഅശോകന്‍,പാലേരി രാമന്‍, മൊയ്തുവാഴയില്‍. വിജയന്‍കൂവണ,വില്‍ഫ്രഡ് ജോസ്, , ജി. കെ. മാധവന്‍, സന്തോഷ് ജി. നായര്‍, ശ്രീലതാ ബാബു, സുരേഷ് പെരിഞ്ചോല തുടങ്ങിയവര്‍ പ്രസംഗിച്ചു.