കാരുണ്യസ്പര്‍ശമായി സ്‌നേഹസംഗമം

0

ഹൃദ്യം പദ്ധതിയിലുടെ സര്‍ജറി കഴിഞ്ഞ കുട്ടികളുടെയും മാതാപിതാക്കളുടെയും സംഗമം ഹൃദയഹാരിയായി. മാനന്തവാടി പഴശ്ശിപാര്‍ക്കിലൊരുക്കിയ വേദിയില്‍ കുസൃതികളുമായി അവര്‍ ഒത്തു ചേര്‍ന്നപ്പോള്‍ മന്ത്രി അടക്കമുള്ള അതിഥികള്‍ക്കും കൗതുകമായി. സംഗമം മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു. സര്‍ജറിക്കു ശേഷം ആദ്യ പിറന്നാള്‍ ആഘോഷിക്കുന്ന തരിയോട് സ്വദേശി മുഹമ്മദ് ഇഷാന് മന്ത്രി കേക്ക് മുറിച്ചു നല്‍കി. തുടര്‍ന്ന് എല്ലാവരും സദ്യ കഴിച്ച് സ്‌നേഹാദരം പങ്കിട്ടാണ് പിരിഞ്ഞത്. ഹൃദയ സംബന്ധമായ ശസ്ത്രക്രിയ ആവശ്യമായ കുട്ടികള്‍ക്കാണ് ഹൃദ്യം പദ്ധതിയിലൂടെ സര്‍ക്കാര്‍ സൗജന്യചികിത്സ ലഭ്യമാക്കിയത്. പരിപാടിയില്‍ ഒ.ആര്‍ കേളു എം.എല്‍.എ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി. അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!