കേരളത്തോട് കേന്ദ്രം ചിറ്റമ്മ നയം പുലര്‍ത്തുന്നു; മന്ത്രി കെ.കെ. ശൈലജ

0

കേരളത്തോട് കേന്ദ്രം ചിറ്റമ്മ നയം പുലര്‍ത്തുകയാണെന്ന് മന്ത്രി കെ.കെ. ശൈലജ കുറ്റപ്പെടുത്തി. ജില്ല ആശുപത്രിയിലെ നേത്ര ചികിത്സശസ്ത്രക്രിയ വിഭാഗം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.രാജ്യത്തിന്റെ ആഭ്യന്തരവരുമാനത്തിന്റെ 1.5ശതമാനം മാത്രമാണ് ആരോഗ്യ രംഗത്തിന് നീക്കി വയ്ക്കുന്നത്. വികസിത രാജ്യങ്ങളില്‍ ഇത് 20 ശതമാനത്തിലുംഏറെയാണ്. ആരോഗ്യ പിരപാലനത്തിന് കൂടുതല്‍ തുക നീക്കിവച്ചാലെ രാജ്യ പുരോഗതി സാധ്യമാകൂ. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 32 ഡോക്ടര്‍മാര്‍ മാത്രം ഉണ്ടായിരുന്ന ജില്ലാ ആശുപത്രിയില്‍ ഇപ്പോള്‍ 60 ഡോക്ടര്‍മാരുണ്ട്. എല്ലാ
ഒഴിവുകളും നികത്തുകയും18 പുതിയ തസ്തിക സൃഷ്ടിക്കുകയും ചെയ്തതായും മന്ത്രി
പറഞ്ഞു.ചടങ്ങില്‍ ഒ.ആര്‍. കേളു എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് കെ.ബി. നസീമ, വൈസ് പ്രസിഡന്റ് എ. പ്രഭാകരന്‍, നഗരസഭാ അധ്യക്ഷന്‍വി.ആര്‍. പ്രവീജ്, ഡിഎംഒ ഡോ. ആര്‍. രേണുക, എന്‍എച്ച്എം ജില്ല പ്രോഗ്രാം മാനേജര്‍ഡോ. ബി. അഭിലാഷ്, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. വി. ജിതേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!