മുത്തങ്ങയില്‍ വന്‍ കുഴല്‍പണ വേട്ട രണ്ട് പേര്‍ പിടിയില്‍

0

ലോറിയില്‍ കടത്തുകയായിരുന്ന 37 ലക്ഷം രൂപയാണ് പിടികൂടിയത്.സംഭവത്തില്‍ കോഴിക്കോട് കുന്ദമംഗലം സ്വദേശികള്‍ പിടിയില്‍. ഇന്ന് പുലര്‍ച്ചെ 12.30 യോടെയാണ് സംഭവം. മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് കുഴല്‍പ്പണം പിടികൂടിയത്.മൈസൂരില്‍ നിന്നും താമരശ്ശേരിയിലേക്ക് മാര്‍ബിള്‍ പൊടിയുമായി വരുകയായിരുന്ന ലോറിയില്‍ നിന്നുമാണ് മതിയായ രേഖകള്‍ ഇല്ലാതെ കടത്തുകയായിരുന്ന 37 ലക്ഷം രൂപ പിടികൂടിയത്.സംഭവത്തില്‍ കോഴിക്കോട് കുന്ദമംഗലം സ്വദേശികളായ മുഹമ്മദ് നവാസ്(29), മുഹമ്മദ് ഷികില്‍ (28) എന്നിവരാണ് പിടിയിലായത്. മുത്തങ്ങ എക്‌സൈസ് നടത്തിയ വാഹന പരിശോധനക്കിടെ ലോറിയുടെ കാബിനു മുകളില്‍ കാരിയില്‍ കാര്‍ഡ് ബോര്‍ഡ് ബോക്‌സിനുള്ളില്‍ ടാര്‍ പായയില്‍ പൊതിഞ്ഞ നിലയിലാണ് പണം സൂക്ഷിച്ചിരുന്നത്.തുടരന്വേഷണത്തിന്റെ ഭാഗമായി പണവും പിടിയിലായവരെയും ബത്തേരി പൊലീസിന് കൈമാറുമെന്ന് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശരത് ബാബു പറഞ്ഞു. പരിശോധനയില്‍ പി.ഇ.ഒമാരായ പി.വി.ഏലിയാസ്,വി.അബ്ദുള്‍ സലിം,സി.ഇ.ഒമാരായ എ.സി. പ്രജീഷ്, സി.കെ.രഞ്ജിത് എന്നിവരും പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!