കിസാന്‍ സമ്മാന നിധി പദ്ധതി സഹായവുമായി ഗവ: ഏന്‍ജിനിയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍

0

പ്രധാനമന്ത്രിയുടെ കിസാന്‍ സമ്മാന നിധിയുടെ ഓണ്‍ലൈന്‍ അപ്പ് ലോഡിംങ്ങിന് സഹായവുമായി വയനാട് ഗവ: ഏന്‍ജിനിയറിംഗ് കോളേജിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍.ഇന്നലെ രാത്രി ഏറെ വൈകിയും വിദ്യാര്‍ത്ഥികളും ജീവനക്കാരം ചേര്‍ന്ന് 600 ഓളം അപേക്ഷകളാണ് സൈറ്റില്‍ അപ്പ് ലോഡിംങ്ങ് ചെയ്തത്
കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് മാത്രം തവിഞ്ഞാല്‍ പഞ്ചായത്തില്‍ മാത്രം ഏഴായിരത്തില്‍ അധികം കര്‍ഷകരാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന പദ്ധതിയില്‍ അപേക്ഷ നല്‍കിയത്.എന്നാല്‍ അപേക്ഷ സ്വീകരിക്കുന്നതിനെക്കാള്‍ ശ്രമകരമാണ് കര്‍ഷകര്‍കരുടെ അപേക്ഷകള്‍ സൈറ്റില്‍ അപ്പ്‌ലോഡ് ചെയ്യുക എന്നത് .പലപ്പോഴും സൈറ്റുകള്‍ ബ്ലോക്ക് ആകുന്നതിനാല്‍ വളരെ ചുരുങ്ങിയ അപേക്ഷകള്‍ മാത്രമാണ് ജീവനക്കാര്‍ക്ക് സൈറ്റില്‍ അപ്പ് ലോഡ് ചെയ്യാന്‍ കഴിയുന്നത് .ഈ സാഹചര്യത്തിലാണ് തവിഞ്ഞാലിലെ ജനകീയ കൃഷി ഓഫീസറായ സുനില്‍ കുമാര്‍ ഗവ: ഏന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളുടെ സഹായം തേടിയത്. കോളേജിലെ 8 ഓളം വിദ്യാര്‍ത്ഥികള്‍ ലാപ്പ്‌ടോപ്പുമായി എത്തി ഇന്നലെ രാത്രി ഏറെവൈകയും ഓഫിസില്‍ ഇരുന്ന് കര്‍ഷകരുടെ അപേക്ഷകള്‍ അപ്പ്‌ലോഡ് ചെയിതു.600 ഓളം അപേക്ഷകള്‍ ഇവര്‍ ഇതിനകം സൈറ്റില്‍ അപ്പ് ലോഡ് ചെയ്തത്.വരും ദിവസങ്ങളിലും ഈ വിദ്യാര്‍ത്ഥികളുടെ സേവനം കൃഷിഭവന് ലഭിക്കും

Leave A Reply

Your email address will not be published.

error: Content is protected !!