മാധവന്‍ മാസ്റ്ററെയും അസീസ് മാസ്റ്ററെയും അനുമോദിച്ചു
മംഗലശ്ശേരി മാധവന്‍ മാസ്റ്ററെയും അസീസ് മാസ്റ്ററെയും വെള്ളമുണ്ട പഞ്ചായത്ത് ഭരണസമിതി അനുമോദിച്ചു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവായ അബ്ദുല്‍ അസീസ് മാസ്റ്ററെയും, മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകനുള്ള സംസ്ഥാന അംഗീകാരം ലഭിച്ച മംഗലശ്ശേരി മാധവന്‍ മാസ്റ്ററെയുമാണ്. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഭരണസമിതി അനുമോദിച്ചത്. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി തങ്കമണി ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡണ്ട് ആന്‍ഡ്രൂസ് ജോസഫ് അധ്യക്ഷതവഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ വാര്‍ഡ് അംഗങ്ങള്‍. സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു