പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ വി വി വസന്തകുമാറിന് ജന്മനാട് കണ്ണീരോടെ വിട നല്‍കി. ഭൗതികദേഹവും വഹിച്ച് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 2.30ഓടെ പുറപ്പെട്ട വാഹനവ്യൂഹം വൈകീട്ട് അഞ്ചരയോടെയാണ് ലക്കിടിയിലെത്തിയത്. വഴിനീളെ ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ കാത്തുനിന്നിരുന്നു. അടിവാരം മുതല്‍ ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ വാഹനവ്യൂഹത്തിന് വഴിയൊരുക്കി. പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ വി വി വസന്തകുമാറിന് ജന്മനാട് കണ്ണീരോടെ വിട നല്‍കി. ഭൗതികദേഹവും വഹിച്ച് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 2.30ഓടെ പുറപ്പെട്ട വാഹനവ്യൂഹം വൈകീട്ട് അഞ്ചരയോടെയാണ് ലക്കിടിയിലെത്തിയത്. വഴിനീളെ ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ കാത്തുനിന്നിരുന്നു. അടിവാരം മുതല്‍ ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ വാഹനവ്യൂഹത്തിന് വഴിയൊരുക്കി. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ഗതാഗതവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, എംഎല്‍എമാരായ സി കെ ശശീന്ദ്രന്‍, ഐ സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ, ജില്ലാ കലക്ടറുടെ ചുമതല വഹിക്കുന്ന എഡിഎം കെ അജീഷ് തുടങ്ങിയവര്‍ മൃതദേഹത്തെ അനുഗമിച്ചു.ഭൗതീക ശരീരം ലക്കിടി ഗവ.എല്‍പി സ്‌കൂളില്‍ പൊതു ദര്‍ശനത്തിനു വെച്ച ശേഷം തൃക്കൈപ്പറ്റ വില്ലേജിലെ വാഴക്കണ്ടി കോളനിയിലെ കുടുംബ ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിച്ചു.
കലപ്പറ്റ
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post