തോണിച്ചാല്‍ ശ്രീ മലക്കാരി ശിവക്ഷേത്രത്തിലെ തിറ മഹോത്സവം സമാപിച്ചു
തോണിച്ചാല്‍ ശ്രീ മലക്കാരി ശിവക്ഷേത്രത്തിലെ തിറ മഹോത്സവം സമാപിച്ചു. തോണിച്ചാല്‍ ശ്രീ മലക്കാരി ശിവക്ഷേത്രത്തിലെ തിറ മഹോത്സവം സമാപിച്ചു. 14, 15 തീയ്യതികളിലായി നാടിന്റെ ഉത്സവമാക്കിയാണ് തിറ സമാപിച്ചത്.പ്രധാന തിറയായ മലക്കാരി ദേവന് പട്ടൊപ്പിക്കാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആയിരങ്ങളാണ് ക്ഷേത്രസന്നിധിയില്‍ എത്തിയത്.ഫെബ്രുവരി 14 ന് കഴകം ഉണര്‍ത്തലും വേലയും ചടങ്ങുകളോടെയാണ് മഹോത്സവത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് കൊടിയേറ്റം, സംഗീതാര്‍ച്ചന, ചാക്യാര്‍കൂത്ത്, ഓട്ടം തുള്ളല്‍ എന്നിവ നടന്നു.16 ന് മലയിലേക്കും ഒതയോത്ത് കരിങ്കാളി ക്ഷേത്രത്തിലേക്കും മടക്കി എഴുന്നള്ളത്ത് നടക്കുന്ന ഉത്സവ പരിപാടികള്‍ സമാപിച്ചു. ഉത്സവത്തിന്റെ രണ്ട് ദിവസങ്ങളിലും ക്ഷേത്രത്തില്‍ അന്നദാനവും നടന്നു.വൈകീട്ട് മൂന്ന് മണിക്ക് മലയില്‍ നിന്നും എഴുന്നള്ളത്ത് നടന്നു ദീപാരാധനക്ക് ശേഷം സാംസ്‌ക്കാരിക സമ്മേളനവും കലാപരിപാടികളും നടന്നു . ഫെബ്രുവരി 15ന് പുലര്‍ച്ചെ മൂന്ന് മണിക്ക് ഒതയോത്ത് കരിങ്കാളി ക്ഷേത്രത്തില്‍ നിന്നും കുഭം എഴുന്നള്ളത്ത് നടന്നു രാവിലെ 8 മണി മുതല്‍ ദേവി ദേവന്‍മാരുടെ വെള്ളാട്ടുകള്‍ നടന്നു തുടര്‍ന്ന് പുലിച്ചാടിച്ചി മുത്താച്ചി, പുള്ളിയാളന്‍, പുള്ളിയാരുതന്‍, തിറക്കള്‍ നടന്നു. വൈകീട്ട് 4 മണിയോടെ പ്രധാന തിറയായ മലക്കാരി തിറ കെട്ടിയാടി.മലക്കാരി ദേവന്പട്ടൊപ്പിക്കാന്‍ ദേശത്തിന്റെ നാനാഭാഗത്തു നിന്നും ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്.തുടര്‍ന്ന് കാളിയാരതന്‍,വേട്ടക്കാളന്‍, അതിരാളന്‍, മുത്തപ്പന്‍ തിറകളും നടന്നു.