ആരോഗ്യ സന്ദേശ യാത്ര ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു
സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ തടയാന്‍ കഴിഞ്ഞത് അഭിമാനാര്‍ഹമായ കാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍. ആരോഗ്യജാഗ്രത 2019 ആരോഗ്യ സന്ദേശ യാത്ര ജില്ലാതല ഉദ്ഘാടനം മാനന്തവാടിയില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍.ആശാ വര്‍ക്കര്‍മാരെ നിലനിര്‍ത്താന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനമെന്നും കെ.കെ.ഷൈലജ.സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉര്‍ജിതമാക്കിയതിനാല്‍ രോഗവ്യാപനം തടയാന്‍ കഴിഞ്ഞിട്ടുണ്ട് ശുചിത്വ പരിപാലനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുഖ്യപങ്ക് വഹിക്കാന്‍ കഴിയും ആരോഗ്യമുള്ള ജനതയുണ്ടാകുമ്പോഴാണ് രാജ്യം പുരോഗതി കൈവരിക്കുക രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂട്ടായ പ്രവര്‍ത്തന നടത്തിയതുകൊണ്ടാണ് പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു.ഒ.ആര്‍.കേളു എം.എല്‍.എ.അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എ.ദേവകി തുടങ്ങിയലര്‍ സംസാരിച്ചു., ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ബി.അഭിലാഷ്, എല്‍.എഫ്.യു.പി.സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി. നിമിഷ, ഡോ.നൂനമര്‍ജ തുടങ്ങിയവര്‍ സംസാരിച്ചു.