അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ആരവം 2019
വെള്ളമുണ്ടയില്‍ നടക്കുന്ന അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ആരവം 2019ല്‍ ഇന്നലത്തെ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ലക്കി സോക്കര്‍ ആലുവ എഫ്സി കൊണ്ടോട്ടിയെ പരാജയപ്പെടുത്തി. ഇന്നത്തെ മത്സരത്തില്‍ അല്‍ മദീന ചെറുപ്പളശ്ശേരി, ലിന്‍ഷ മെഡിക്കല്‍സ് മണ്ണാര്‍ക്കാടിനെ നേരിടും.വിദേശ താരങ്ങള്‍ അണിനിരക്കുന്ന ഇന്നത്തെ മത്സരം കാണാന്‍ കാണികള്‍ ഒഴുകിയെത്തും .കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റും ചാന്‍സിലേഴസ് ക്ലബ് വെള്ളമുണ്ടും സംയുക്തമായാണ് ടൂര്‍ണ്ണമെന്റ് നടത്തുന്നത്.