മലങ്കര കാത്തലിക് അസോസിയേഷന്‍ പ്രസിഡണ്ടായി റെഞ്ചി നെയ്യശ്ശേരിയെയും ജനറല്‍ സെക്രട്ടറിയായി റോസമ്മ തോമസിനെയും തിരഞ്ഞെടുത്തു

0

ബത്തേരി മലങ്കര കാത്തലിക് അസോസിയേഷന്‍(എം.സി.എ) ബത്തേരി രൂപത പ്രസിഡണ്ടായി റെഞ്ചി നെയ്യശ്ശേരിയെയും ജനറല്‍ സെക്രട്ടറിയായി റോസമ്മ തോമസ് കുന്നക്കല്‍ എന്നിവരെ തിരഞ്ഞെടുത്തു. വയനാട്,കണ്ണൂര്‍, കാസര്‍ഗോഡ്, നിലമ്പൂര്‍,കോഴിക്കോട് എന്നീ ജില്ലകളും, തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയും ഉള്‍പ്പെടുന്നതാണ് മലങ്കര കത്തോലിക്ക സഭയുടെ ബത്തേരി രൂപത.രൂപത വികാരി ജനറാള്‍ റവ മാത്യു അറമ്പന്‍കൊടി കോര്‍ എപ്പിസ്‌കോപ്പ,രൂപത വൈദീക ഉപദേഷ്ടാവ് റവ ഫാദര്‍ ജോര്‍ജ്ജ് പൊക്കത്തായില്‍, കേരള കത്തോലിക്കാ സഭയുടെ സോഷ്യല്‍ സര്‍വ്വീസ് ഡയറക്ടര്‍ റവ.ഫാദര്‍ ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍ എന്നിവര്‍ അസംബ്‌ളി അംഗങ്ങള്‍ക്ക് സഭയുടെ ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!