ബോധവല്‍കരണ പരിപാടി നടത്തി
റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി തലപ്പുഴ ഗവ: ഹൈസ്‌ക്കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ബോധവല്‍കരണ പരിപാടി നടത്തി. തലപ്പുഴ പോലീസിന്റെ സഹകരണത്തോടെ ചുങ്കം റോഡില്‍ വാഹന ഡ്രൈവര്‍മാരെ ബോധവല്‍കരിച്ചു.യഥാവിധം വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍രെ പ്രശംസിക്കുന്നതോടൊപ്പം അവര്‍ക്ക് മിഠായി വിതരണവും നടത്തി. ഹെല്‍മറ്റ് ഇല്ലാതെയും മറ്റും വരുന്ന ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍കരണം നടത്തുകയും ചെയ്തു.തലപ്പുഴ അഡീഷണല്‍ എസ്.ഐ.ചാക്കോ പി.ജെ, എ.എസ്.ഐ.അജിത്ത് കുമാര്‍, എസ്.പി.സി.ഓഫീസര്‍ എന്‍.ജെ. മാത്യു എസ്.ഐ., സ്റ്റുഡന്റ് പോലീസ് കേഡറ്റുമാരായ മുഹമദ് സിനാന്‍ ,അക്ഷയ് ജയേഷ്, മുഹമ്മദ് സ്വാലിഹ്, ജന്‍സിയ തുടങ്ങിയവര്‍ ബോധവല്‍ക്കരണ പരിപാടിക്ക് നേതൃത്വം നല്‍കി