നബാര്‍ഡ് ധനസഹായം: മാനന്തവാടി മണ്ഡലത്തിലെ റോഡുകള്‍ക്ക് 17 കോടി

0

നബാര്‍ഡ് ധനസഹായത്താല്‍ മാനന്തവാടി മണ്ഡലത്തിലെ മൂന്ന് റോഡുകള്‍ നവീകരിക്കുന്നതിനായി 17 കോടി രൂപ അനുവദിച്ച് ഉത്തരവായി. മാനന്തവാടി മുനിസിപ്പാലിറ്റിയിലെ മാനന്തവാടി-അമ്പുകുത്തി-ജെസ്സി റോഡ്(7 കോടി), തിരുനെല്ലി ഗ്രാമപഞ്ചയാത്തിലെ അപ്പപ്പാറ-അരണപ്പാറ റോഡ് (5 കോടി), പനമരം ഗ്രാമപഞ്ചായത്തിലെ പനമരം-മേച്ചേരി-കൂടോത്തുമ്മല്‍ റോഡ് (5 കോടി) എന്നിങ്ങനെയാണ് റോഡുകള്‍ക്ക് ഫണ്ട് അനുവദിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ഈ റോഡുകള്‍ക്ക് ഇത്രയും തുക ലഭിക്കുന്നതോടെ റോഡുകളുടെ മുഖഛായ മാറും. മാനന്തവാടി നിയോജകമണ്ഡലം എം.എല്‍.എ, ഒ .ആര്‍.കേളു നടത്തിയ ഇടപെടലിന്റെ ഭാഗമായാണ് റോഡുകളുടെ നവീകരണത്തിനു മാനന്തവാടി മണ്ഡലത്തിലേക്കായി ഇത്രയും തുക ലഭിക്കുന്നത്. മാനന്തവാടി നഗരസഭയുടെ കീഴിലുള്ള ഏറ്റവും നീളം കൂടിയ റോഡ് ആണ് മാനന്തവാടി-അമ്പുകുത്തി-ജെസ്സി റോഡ്. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന ഏറ്റവും കൂടുതല്‍ ജനവാസമുള്ള മേഖലയിലൂടെ കടന്നു പോകുന്ന റോഡാണ് അപ്പപ്പാറ-അരണപ്പാറ റോഡ്. ആശുപത്രി അടക്കമുള്ള നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന ഈ റോഡിന്റെ നവീകരണം പിന്നോക്ക മേഖലയുടെ വികസനത്തിന് ആക്കം കൂട്ടും. പനമരം-മേച്ചേരി-കൂടോത്തുമ്മല്‍ റോഡ് വികസിക്കുന്നതോടെ പനമരത്ത് നിന്നും എളുപ്പത്തില്‍ മീനങ്ങാടി റോഡിലേക്ക് പ്രവേശിക്കുവാന്‍ കഴിയും. ഒരു ബൈപ്പാസായും ഈ റോഡിനെ ഉപയോഗിക്കാം. മാനന്തവാടി നിയോജകമണ്ഡലം എം.എല്‍.എ, ഒ .ആര്‍.കേളു നടത്തിയ ഇടപെടലിന്റെ ഭാഗമായാണ് റോഡുകളുടെ നവീകരണത്തിനു മാനന്തവാടി മണ്ഡലത്തിലേക്കായി ഇത്രയും തുക ലഭിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!