നയന കെ. ബാബുവിന് രണ്ടാം റാങ്ക്
രാജീവ്ഗാന്ധി യൂണിവേഴ്‌സിറ്റി നടത്തിയ എം.എസ്.സി എം.എല്‍.ടി (ബയോ കെമിസ്ട്രി) പരീക്ഷയില്‍ വയനാട് മാനന്തവാടി സ്വദേശിനി നയന കെ. ബാബുവിന് രണ്ടാം റാങ്ക്. ബെംഗളൂരു സെയ്ന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിനിയായ നയന പടച്ചിക്കുന്നിലെ റിട്ട. പ്രധാനാധ്യാപകന്‍ കെ.വി. ബാബുവിന്റെയും മാനന്തവാടി ഗവ. യു.പി സ്‌കൂള്‍ അധ്യാപിക കെ.കെ. ബിന്ദുവിന്റെയും മകളാണ്. ആലുവ ഹോളി ക്രസന്റ് കോളേജിലെ ബി. ആര്‍ക് ആറാം സെമസ്റ്റര്‍ വിദ്യാര്‍ഥി നന്ദു. കെ. ബാബു സഹോദരനാണ്.
2016 ല്‍ കണ്ണൂര്‍ സര്‍വകലാശാല നടത്തിയ ബി.എസ്.സി എം.എല്‍.ടി പരീക്ഷയില്‍ നയനയ്ക്ക് ഒന്നാം റാങ്ക് ലഭിച്ചിരുന്നു.