വേട്ടസംഘം പിടിയിൽ

0

വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ജോൺസൺ കുന്ന് വനഭാഗത്ത് അതിക്രമിച്ചു കടന്ന് കൂരമാനി നെ വെടിവെച്ച വെണ്മണി സ്വദേശികളായ കാമ്പട്ടി പുളിമൂല മോഹൻദാസ് , കാമ്പട്ടി കുറുമ്പാട്ട് കുന്നേൽ  സുജിത്ത് കെ എസ് എന്നിവരെ വരയാൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്ററ് ഓഫീസർ കെ വി ആനന്ദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ജോൺസൺ കുന്ന് വനഭാഗത്ത് നടത്തിയ രാത്രികാല പരിശോധനയ്ക്കിടയിൽ വനത്തിൽ നിന്നും വെടി പൊട്ടിയ ശബ്ദം കേട്ട് വരയാൽ ഫോറസ്റ്റ് സ്റ്റേഷനിലെ ബീറ്റ് ഫോറസ്ററ് ഓഫീസർമാരായ സിറിൾ സെബാസ്റ്റ്യൻ, അരുൺ സി, അരുൺ ചന്ദ്രൻ, ഫസലുൽ റഹ്മാൻ, RFW സുനിൽകുമാർ എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ്  പ്രതികളെ പിടികൂടിയത്. വേട്ട സംഘത്തിലെ ഒരാൾ ഓടി രക്ഷപ്പെട്ടു . രക്ഷപ്പെട്ട പ്രതിയെ തിരിച്ചറിഞ്ഞതായും പ്രതികൾക്കെതിരെ വനം -വന്യജീവി പ്രകാരമുള്ള കേസുകൾക്ക് പുറമേ ലൈസൻസ് ഇല്ലാതെ തോക്ക് കൈവശം വച്ചതിന് ആയുധം നിയമ പ്രകാരമുള്ള നടപടി സ്വീകരിക്കുന്നതിന് പോലീസിന് കൈമാറുമെന്നും,പ്രതിയായ മോഹൻദാസ് 2014 ൽ തോൽപ്പെട്ടിയിൽ കാട്ടുപോത്തിനെ വെടിവച്ച കേസിലും അറസ്റ്റിലായ പ്രതിയാണെന്ന് പേര്യ RFO D.ഹരിലാൽ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!