നിയാസ് വയനാടും ഇശല്‍ നൈറ്റ് വിന്നര്‍ റിഷാനയും നയിക്കുന്ന ഇശല്‍ രാവ് ഇന്ന്
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന വയനാട് ഫെസ്റ്റിന്റെ ഭാഗമായുള്ള അക്വാടണല്‍ എക്‌സ്‌പോയില്‍ ഇന്ന് കല്‍പ്പറ്റ ബൈപ്പാസ് റോഡിലെ ഫ്‌ളവര്‍ ഷോ ഗ്രൗണ്ടില്‍ ചെറിയപെരുന്നാളിനോടനുബന്ധിച്ച് ഇശല്‍ രാവ് ഉണ്ടാകും. വയനാട്ടിലെ ഏക ഗസല്‍
കവാലി സൂഫി സിംഗര്‍ ആയ നിയാസ് വയനാടും വയനാട് വിഷന്‍ ഇശല്‍ നൈറ്റ് വിന്നര്‍ റിഷാനയും ചേര്‍ന്ന് നയിക്കുന്ന ഇശല്‍ രാവ് ആണ് ഒരുക്കിയിട്ടുള്ളത്. വടക്കേ ഇന്ത്യന്‍ ഗസല്‍ കവാലി സൂഫി ഗായകര്‍ക്കൊപ്പം പ്രശസ്തനായ ആല്‍ബം സിംഗര്‍ കൂടിയായ നിയാസിന്റെ തകര്‍പ്പന്‍ ഗാനങ്ങളാണ് ആസ്വാദകരെ കാത്തിരിക്കുന്നത്. വയനാട് ടെസ്റ്റിന്റെ ഭാഗമായി വയനാട് ജില്ലയില്‍ 114 വേദികളില്‍ ഇവര്‍ ഗാനമേള അവതരിപ്പിച്ചു വരികയാണ് . അക്വ ണല്‍ എക്‌സ്‌പോക്കൊപ്പം ഗോസ്റ്റ് ഹൗസ്, അമ്യൂസ് മെന്റ് പാര്‍ക്ക് എന്നിവയും ഫെസ്റ്റിലുണ്ട്.