സൗജന്യമായി വീട് നിര്‍മ്മാണം:രജിസ്‌ട്രേഷന്‍ ഫീയായി നല്‍കിയ പണവുമായി മുങ്ങിയ പ്രതി പിടിയില്‍.
മാനന്തവാടി ആറാട്ടുതറ സ്വദേശി പുളിക്കപുളി വീട്ടില്‍ ശ്യാം മുരളി(32)യെയാണ് പനമരം പോലീസ് അറസ്റ്റ് ചെയ്തത്.പനമരം പ്രദേശത്തെ നിരവധി പേരാണ് തട്ടിപ്പിനിരയായത്.പലരില്‍ നിന്നും സൗജന്യമായി വീട് നിര്‍മ്മിച്ചു നല്‍കാമെന്നു പറഞ്ഞ് രജിസ്‌ട്രേഷന്‍ ഫീസായി 8 ലക്ഷത്തോളം രൂപ വാങ്ങിയ
കബളിപ്പിച്ച സംഭവത്തില്‍ 2024ലാണ് കേസെടുത്തത്.തുടര്‍ന്ന് ഒളിവില്‍ പോയ പ്രതി ആദ്യം ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലും ജാമ്യ അപേക്ഷ നല്‍കിയിരുന്നു.ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പുളിഞ്ഞാലില്‍ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.