സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നു. കഴിഞ്ഞ ദിവസം 56,000 തൊട്ട സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. 480 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,480 രൂപയായി. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ച് 7060 രൂപയായി. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. തുടര്‍ച്ചയായ മൂന്നാം ദിവസവും റെക്കോഡിട്ട് സ്വര്‍ണക്കുതിപ്പ് തുടരുകയാണ്. അമേരിക്ക പലിശ നിരക്ക് കുറച്ചപ്പോള്‍ കുതിപ്പ് തുടങ്ങിയ സ്വര്‍ണം നോണ്‍ സ്റ്റോപ്പ് കുതിപ്പിലാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ കൂടിയായപ്പോള്‍ സ്വര്‍ണവില പിടിച്ചാല്‍ കിട്ടാത്ത നിലയിലായി. ഈ മാസം ഇതുവരെ ഒരു പവന് കൂടിയത് 2,920 രൂപയാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.