കല്‍പ്പറ്റയില്‍ നവജാതശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. പ്രസവിച്ചയുടനെ നേപ്പാള്‍ സ്വദേശിനിയുടെ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ആണ്‍ സുഹൃത്തിനെയും മാതാപിതാക്കളെയും ആണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കുക. നേപ്പാള്‍ സെമിന്‍പൂള്‍ സ്വദേശിനിയുടെ പരാതിയിലാണ് ആണ്‍സുഹൃത്തായ നേപ്പാള്‍ സ്വദേശി റോഷന്‍ സൗദ് , റോഷന്റെ പിതാവ് അമര്‍ ബാദുര്‍ സൗദ്, മാതാവ് മഞ്ചു സൗദ് എന്നിവരെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തത്. നേപ്പാള്‍ സ്വദേശിനി റോഷന്റെ ഭാര്യയാകുന്നതിനോട് റോഷന്റെ മാതാപിതാക്കള്‍ക്ക് താല്‍പര്യമില്ലാത്തതാണ് നവജാത ശിശുവിനെ കൊലപ്പെടുത്തിയതിന് കാരണം എന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ മെയിലാണ് കേസിന് ആസ്പദമായ സംഭവം.