കെ ജെ ബേബിയുടെ സംസ്കാര ചടങ്ങുകള്‍ നാളെ
സാഹിത്യകാരന് കെ ജെ ബേബിയുടെ സംസ്കാര ചടങ്ങുകള്‍ നാളെ നടക്കും. ബേബിയുടെ ആഗ്രഹപ്രകാരമുള്ള ചടങ്ങുകളാണ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 10 മുതല്‍ ഉച്ചക്ക് 12 വരെ നടവയല്‍ കോപ്പറേറ്റീവ് കോളേജ് ഹാളില്‍ മൃതദ്ദേഹം പൊതു ദര്‍ശനത്തിന് വെക്കും. ഉച്ചയോടെ തൃശ്ശിലേരി പൊതു ശ്മാശാനത്തില്‍ സംസ്ക്കാരം നടക്കും.
കാറ്റാടിക്കവലക്ക് സമീപം വീടിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കളരി പരിശീലന കേന്ദ്രത്തിനുള്ളിലാണ് ഇദ്ദേഹത്തെ ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവാണ്. ഏറെ നാളായി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. വയനാട്ടിലെ ആദിവാസി ജനവിഭാഗത്തിലെ കുട്ടികളെ മുഖ്യധാരയിലെത്തിക്കാൻ അശ്രാന്തം പരിശ്രമിച്ച വ്യക്തിയാണ് കെ ജെ ബേബി. മനുഷ്യാവകാശങ്ങൾക്കായി പോരാടിയ ജീവിതം. വയനാട്ടിലെ പിന്നാക്ക വിഭാഗത്തിന്റെ വികസനത്തിനായി ജീവിതം മാറ്റിവച്ച സാമൂഹിക പ്രവർത്തകനായിരുന്നു അദ്ദേഹം. എഴുത്തുകാരൻ, സംവിധായകൻ എന്ന നിലയിലും വ്യക്തിമുദ്ര പതിപ്പിച്ചു.
അപൂർണ, നാടുഗദ്ദിക, കുഞ്ഞപ്പന്റെ കുരിശ് മരണം, കീയൂലോകത്ത് നിന്ന്, ഉയിർപ്പ്, കുഞ്ഞിമായിൻ എന്തായിരിക്കും പറഞ്ഞത് എന്നീ നാടകങ്ങൾ രചിച്ചു. ഗുഡ എന്ന സിനിമ സംവിധാനം ചെയ്തു. മാവേലിമന്റം, ബെസ്പുർക്കാന, ഗുഡ്ബൈ മലബാർ എന്നീ പുസ്തകങ്ങളും രചിച്ചു. നാടുഗദ്ദിക നാടകവും മാവേലിമന്റം നോവലും യൂണിവേഴ്സിറ്റികളിൽ പഠന വിഷയമായി. 1994ൽ മാവേലിമന്റം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു. മുട്ടത്ത് വർക്കി അവാർഡ്, ടി.വി.കൊച്ചു ബാവ അവാർഡ്, അകം അവാർഡ്, ജോസഫ് മുണ്ടശേ
ജോസഫ് മുണ്ടശേരി അവാർഡ്,കേരള സർക്കാരിന്റെ ഭാരത് ഭവൻ ഗ്രാമീണ നാടക സമഗ്രസംഭാവന പുരസ്ക്കാരം എന്നിവയും തേടിയെത്തി.