മരിച്ച നിലയില്‍ കണ്ടെത്തി

0

പ്രശസ്ത സാഹിത്യകാരനും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും കനവ് ഗുരുകുല വിദ്യഭ്യാസ കേന്ദ്ര സ്ഥാപകനുമായ നടവയല്‍ കെ ജെ ബേബിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാറ്റാടിക്കവലക്ക് സമീപം ഇദ്ദേഹത്തിന്റെ വീടിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കളരി പരിശീലന കേന്ദ്രത്തിനുള്ളിലാണ് ഇദ്ദേഹത്തെ ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവാണ്. ഏറെ നാളായി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. വയനാട്ടിലെ ആദിവാസി ജനവിഭാഗത്തിലെ കുട്ടികളെ മുഖ്യധാരയിലെത്തിക്കാൻ അശ്രാന്തം പരിശ്രമിച്ച വ്യക്തിയാണ് കെ ജെ ബേബി. മനുഷ്യാവകാശങ്ങൾക്കായി പോരാടിയ ജീവിതം. വയനാട്ടിലെ പിന്നാക്ക വിഭാഗത്തിന്റെ വികസനത്തിനായി ജീവിതം മാറ്റിവച്ച സാമൂഹിക പ്രവർത്തകനായിരുന്നു അദ്ദേഹം. എഴുത്തുകാരൻ, സംവിധായകൻ എന്ന നിലയിലും വ്യക്തിമുദ്ര പതിപ്പിച്ചു.

അ​പൂ​ർ​ണ,​ ​നാ​ടു​ഗ​ദ്ദി​ക,​ ​കു​ഞ്ഞ​പ്പ​ന്റെ​ ​കു​രി​ശ് ​മ​ര​ണം,​ ​കീ​യൂ​ലോ​ക​ത്ത് ​നി​ന്ന്,​ ​ഉ​യി​ർ​പ്പ്,​ ​കു​ഞ്ഞി​മാ​യി​ൻ​ ​എ​ന്താ​യി​രി​ക്കും​ ​പ​റ​ഞ്ഞ​ത് എന്നീ നാടകങ്ങൾ രചിച്ചു.​ ​​ ​ഗു​ഡ എന്ന സി​നി​മ​ സംവിധാനം ചെയ്തു. ​മാ​വേ​ലി​മ​ന്റം,​ ബെ​സ്‌​പു​ർ​ക്കാ​ന,​ ​ഗു​ഡ്‌​ബൈ​ ​മ​ല​ബാ​ർ​ ​ എന്നീ പുസ്‌തകങ്ങളും രചിച്ചു.​ ​നാ​ടു​ഗ​ദ്ദി​ക​ ​നാ​ട​ക​വും​ ​മാ​വേ​ലി​മ​ന്റം​ ​നോ​വ​ലും​ ​യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ​ ​പ​ഠ​ന​ ​വി​ഷ​യമായി.​ 1994ൽ ​മാ​വേ​ലി​മ​ന്റം എന്ന കൃതിക്ക് ​കേ​ര​ള​ ​സാ​ഹി​ത്യ ​അ​ക്കാ​ഡ​മി​ ​അ​വാ​ർ​ഡ് ലഭിച്ചു.​ ​മു​ട്ട​ത്ത് ​വ​ർ​ക്കി​ ​അ​വാ​ർ​ഡ്,​ ​ടി.​വി.​കൊച്ചു ​ബാ​വ​ ​അ​വാ​ർ​ഡ്,​ ​അ​കം​ ​അ​വാ​ർ​ഡ്,​ ​ജോ​സ​ഫ് ​മു​ണ്ട​ശേ​
ജോ​സ​ഫ് ​മു​ണ്ട​ശേ​രി​ ​അ​വാ​ർ​ഡ്,​കേ​ര​ള​ ​സ​ർ​ക്കാ​രി​ന്റെ​ ​ഭാ​ര​ത് ​ഭ​വ​ൻ​ ​ഗ്രാ​മീ​ണ​ ​നാ​ട​ക​ ​സ​മ​ഗ്ര​സം​ഭാ​വ​ന​ ​പു​ര​സ്‌​ക്കാ​രം​ ​എ​ന്നി​വ​യും​ ​ തേ​ടിയെത്തി.

കണ്ണൂരിലെ മാവിലായിയിൽ 1954 ഫെബ്രുവരി 27ന് ജനിച്ചു. 1973ൽ കുടുംബം വയനാട്ടിലേയ്ക്ക് കുടിയേറി. 1994ലാണ് കനവ് എന്ന ബദൽ സ്‌കൂൾ തുടങ്ങിയത്. ഭാര്യ: പരേതായ ഷേർളി

 

Leave A Reply

Your email address will not be published.

error: Content is protected !!