കുളം തകര്‍ന്ന് ഉണ്ടായ കുത്തൊഴുക്കില്‍ തൂത്തിലേരി ഉന്നതിയിലേക്കുള്ള റോഡ് തകര്‍ന്നു. പൂതാടി പഞ്ചായത്ത് തൂത്തിലേരി നായര്കവല അങ്ങാടിശ്ശേരി റൂട്ടില്‍ ആദിവാസി ഉന്നതിയില്‍ കൂടികടന്ന് പോവുന്ന ഇന്റര്‍ലോക്ക് പതിച്ച റോഡാണ് വെള്ളത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ച് പോയത്. തൊഴിലുറപ്പ് പദ്ധതിയില്‍ വനത്തില്‍ നിര്‍മ്മിച്ച കുളത്തില്‍ കനത്ത മഴയില്‍ വെള്ളം നിറഞ്ഞതോടെയാണ് റോഡ് തകര്‍ത്ത്വെള്ളം ഒഴുകിയത്.
കുളത്തില്‍ നിന്നും ആവശ്യത്തിന് വെള്ളം ഒഴുകിപോകാന്‍ അശാസ്ത്രീയ രീതിയില്‍ ചെറിയ പൈപ്പാണ് സ്ഥാപിച്ചിരുന്നത് ഇതാണ്
റോഡിന് മുകളിലൂടെ വെള്ളം ഒഴുകാന്‍ കാരണമായത്. 50 ഓളം കുടുംബങ്ങള്‍റോഡ് തകര്‍ന്നതോടെ ഒറ്റപെട്ടിരിക്കുകയാണ് .റോഡിന്റെ തകര്‍ന്ന ഭാഗം നന്നാക്കണമെന്ന് ഉന്നതിയില്‍ ഉള്ളവര്‍ നിരവധി തവണ ആവശ്യപ്പെട്ടങ്കിലും പഞ്ചായത്തോ ,ട്രൈബല്‍ വകുപ്പോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല .