മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലെ ജനങ്ങളുടെ മുഴുവന്‍ വായ്പകളും പൂര്‍ണ്ണമായി സര്‍ക്കാര്‍ എഴുതിത്തള്ളണമെന്ന് അഡ്വ.ടി.സിദ്ദിഖ് എം.എല്‍.എ. മൊറട്ടോറിയം പ്രഖ്യാപിക്കലും വായ്പ ക്രമീകരണവുമല്ല ആവശ്യം. മുതല്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും പലിശ ബാങ്കുകള്‍ ഒഴിവാക്കുന്ന രീതിയിലായാലും മതി. ലോണുകളുടെ ഉത്തരവാദിത്വം പൂര്‍ണ്ണമായും ബാങ്കുകളുടെ തലയില്‍ വെച്ച് സര്‍ക്കാര്‍ കൈകഴുകുന്ന സമീപനം ശരിയല്ല. ജീവന്‍ മാത്രം തിരികെ കിട്ടിയ മനുഷ്യരെ കഴുകന്‍ കണ്ണുകളോടെ വേട്ടയാടാന്‍ ധനകാര്യ സ്ഥാപനങ്ങളെ അനുവദിക്കില്ലെന്നു ടി. സിദ്ധിക് മേപ്പാടിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.