സുല്‍ത്താന്‍ ബത്തേരി ക്ഷീരസഹകരണ സംഘം തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. മൂന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സതേടി. സ്വതന്ത്രക്ഷീര കര്‍ഷക മുന്നണി സ്ഥാനാര്‍ഥികളായ രണ്ട് പേരും സി.പി.എം പ്രവര്‍ത്തകനുമാണ് ചികിത്സതേടിയത്. ഇന്ന് ഉച്ചയോടെയാണ് സംഘര്‍ഷം. വോട്ടര്‍മാരെ ക്യാന്‍വാസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
സംഘര്‍ഷത്തില്‍ സ്വതന്ത്രക്ഷീര കര്‍ഷക മുന്നണി സ്ഥാനാര്‍ഥികളായ എ.എസ്. ജോസ്(67), കെ.കെ പത്മനാഭന്‍(55) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സഹകരണ മുന്നണി സ്ഥാനാര്‍ഥികള്‍ ബൂത്തിനുള്ളില്‍ പ്രവേശിച്ച് വോട്ടര്‍മാരെ സ്വാധിനിക്കുന്നത്് ചോദ്യംചെയതപ്പോള്‍ കൂട്ടമായെത്തിയ പ്രവര്‍ത്തകരും നേതാക്കളും തങ്ങളെ മര്‍ദ്ധിക്കുകയായിരുന്നുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്. സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകനായ ബൊമ്മന്‍ (62) നും ചികിത്സതേടി. അതേസമയം സ്വതന്ത്രക്ഷീര കര്‍ഷകമുന്നണിയുടെ ആരോപണം പരാജയ ഭീതിമൂലമാണെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സിപിഎം നേതാക്കള്‍ പറഞ്ഞു.