തെരുവുനായ ആക്രമണം: നിരവധി പേര്‍ക്ക് പരിക്ക്
പനമരം പരക്കുനിയില്‍ തെരുവുനായയുടെ കടിയേറ്റ് കുട്ടികളുള്‍പ്പടെപതിനഞ്ചോളം പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിയോടെയാണ് സംഭവം. യാതോരു പ്രകോപനം മില്ലാതെയാണ് നായുടെ അക്രമണം ഉണ്ടായത്. വഴിയില്‍ നില്‍ക്കുന്നവരെയും കാല്‍നട യാത്രക്കാരെയും ബൈക്ക് യാത്രക്കാരെ നായ ആക്രമിച്ചു വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കുന്ന കുട്ടിക്കള്‍ക്കും നായയുടെ കടിയേറ്റു. പരിഭ്രാന്തരായ നാട്ടുകാര്‍ ഓടി രക്ഷപ്പെടുന്നതിനിടയിലും ആളുകള്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പരിക്കുനിക്കാരായ വിജയന്‍, കണ്ണന്‍, കിവി , ഇസ്മായില്‍, ആല്‍ ഫിന്‍ ശിവ പ്രസാദ്, കണ്ണന്‍,അനൂപ് തുടങ്ങിയവരെയാണ് മാനന്തവാടി മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്.