ദുരിതബാധിതരുടെ അക്കൗണ്ടില്‍ നിന്നും പിടിച്ച പണം തിരിച്ചു നല്‍കണം : സംഷാദ് മരക്കാര്‍

0

മുണ്ടക്കൈ ദുരിതബാധിതര്‍ക്ക് ആശ്വാസ ധനമായി സര്‍ക്കാര്‍ നല്‍കിയ പതിനായിരം രൂപയില്‍ നിന്നും വിവിധ ലോണുകളുടെ തിരിച്ചടവിന്റെ ഭാഗമായി അവരുടെ അക്കൗണ്ടില്‍ നിന്നും പണം പിടിച്ച കേരള ഗ്രാമീണ ബാങ്കിന്റെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍. എടുത്ത തുക ബന്ധപ്പെട്ടവര്‍ക്ക് തിരികെ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്.എല്‍.പി.സി ചെയര്‍മാനുമായി വിഷയം സംസാരിക്കുകയും ബാങ്കിംഗ് അവലോകന യോഗത്തില്‍ തീരുമാനം കൈക്കൊള്ളണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!