ഉരുള്‍ പൊട്ടല്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗോത്ര സമൂഹ സമിതി കലക്ട്രേറ്റിന് മുമ്പില്‍ ഏകദിന നിരാഹാര സമരം നടത്തി. രക്ഷാ പ്രവര്‍ത്തനം നടത്താന്‍ തയ്യാറുള്ള മുഴുവന്‍ ആളുകള്‍ക്കും പര്യാപ്തമായ പരിശീലനം നല്‍കണമെന്നും ദുരന്തബാധിതര്‍ക്കും ചെങ്കുത്തായ മലഞ്ചെരുവുകളിലും വെള്ളപ്പൊക്ക സാധ്യത പ്രദേശങ്ങിലും താമസിക്കുന്നവര്‍ക്കും സര്‍ക്കാര്‍ അധീനതയിലും ഉടമസ്ഥതയിലുമുള്ള വാസയോഗ്യമായ ഭൂമിയില്‍ സുരക്ഷിതവും സുസ്ഥിരവുമായ പുനരധിവാസം ഉറപ്പാക്കണം എന്നാവശ്യപ്പെട്ടാണ് സമരം.
മുന്‍ കലക്ടര്‍ ഡോ.രേണു രാജിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ 30000 ഏക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഇത് എത്രയും വേഗം അര്‍ഹര്‍ക്ക് നല്‍കിയില്ലങ്കില്‍ തുടര്‍ പ്രക്ഷോഭങ്ങള്‍ ഉണ്ടാകുമെന്നും ഇവര്‍ പറഞ്ഞു. ഗോത്ര ചെയര്‍പേഴ്‌സണ്‍ പ്രസീത അഴീക്കോട് സമരം ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ട്രഷറര്‍ തിരുവങ്ങാടം നിശാന്ത്, സ്റ്റേറ്റ് ജനറല്‍ കോഡിനേറ്റര്‍ സൈമണ്‍ പൗലോസ്, വയനാട് ജില്ലാ കോഡിനേറ്റര്‍ വിജയന്‍, സെക്രട്ടറി ഇ.സി. സനീഷ് എന്നിവര്‍ സംസാരിച്ചു.