ചൂരല്‍മല ദുരന്തത്തെ അതിജീവിച്ചവര്‍ക്ക് ഓള്‍ കേരള ഗോള്‍ഡ് & സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഗൃഹസമുച്ചയങ്ങള്‍ നിര്‍മ്മിച്ചു നല്‍കും. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ രണ്ട് കോടി രൂപയാണ് സമാഹരിക്കുന്നത്. പദ്ധതിക്കായി ജില്ലാ ട്രഷറര്‍ ജോസ് വി ജോസ് ആദ്യഘട്ടമായി 20 സെന്റ് ഭൂമി സൗജന്യമായി നല്‍കി. മെമ്പറായ മിഹ്‌റാന്റെ നേതൃത്വത്തിലുള്ള യുവ സുഹൃത്തുക്കള്‍ അരലക്ഷം രൂപയുടെ ചെക്ക് കൈമാറി ഫണ്ട് ശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.വൈത്തിരി താലൂക്ക് കമ്മറ്റി മൂന്ന് ലക്ഷം രൂപയും,കുഞ്ഞുമുഹമ്മദ് ആദില്‍ അരലക്ഷം രൂപയും, ഹാരിസ് മലബാര്‍ പതിനായിരം രൂപയും നല്‍കി.ഫണ്ട് സമാഹരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മിഥിലാജ് പത്ത് ലക്ഷം രൂപ സംസ്ഥാന പ്രസിഡണ്ട് ജസ്റ്റിന്‍ പാലത്രയ്ക്ക് നല്‍കി് നിര്‍വഹിച്ചു.
പദ്ധതിക്കായി ബത്തേരി,വൈത്തിരി, മാനന്തവാടി താലൂക്കുകളിലെ സ്വര്‍ണ്ണം – വെള്ളി വ്യാപാരികളില്‍ നിന്നും,മറ്റു സുമനസ്സുകളില്‍ നിന്നുമായി പത്ത് ലക്ഷം രൂപ വയനാട് ജില്ലയില്‍ നിന്നു മാത്രമായി സമാഹരിക്കുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികള്‍ പറഞ്ഞു.ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി പി.കെ.ലത്തീഫ്,ജില്ലാ വൈസ് പ്രസിഡണ്ടുമാരായ കെ.പി.ദാമോദരന്‍,ബാബു അനപമ,ഷാനു മലബാര്‍, ജില്ലാ ട്രഷറര്‍ ജോസ് വി ജോസ്,ഹാരിസ് മലബാര്‍, സിദ്ദിഖ്,സജി തിളക്കം, കുഞ്ഞുമുഹമ്മദ് ആദില്‍, മുഹമ്മദ് ഹാജി മീനങ്ങാടി, ചാക്കാച്ചന്‍,മിഹ്‌റാന്‍, രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.